ഒമാൻ വഴി കപ്പലുകൾക്ക് കടന്നുപോകാം; സൂചന നൽകി ഇറാൻ

photo credit: REUTERS
തെഹ്റാൻ: ഹോർമുസിൽ കപ്പൽ ഗതാഗതം സംബന്ധിച്ച് പ്രതിസന്ധി തുടരവെ ഹോർമുസിന്റെ ഒമാൻ വഴി കപ്പലുകൾക്ക് കടന്നുപോകാമെന്ന് ഇറാന്റെ നിർദേശം. വിഷയത്തിൽ ഇറാൻ വ്യക്തത വരുത്തിയിട്ടില്ല. ഇറാന്റെ സൂചന മാത്രമായി വിഷയം ഇപ്പോഴും നിലനിൽക്കുകയാണ്.
നൂറ് കണക്കിന് കപ്പലുകളാണ് എണ്ണയും പ്രകൃതി വാതകവുമായി ഹോര്‍മുസ് കടക്കാനായി കാത്തുകിടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്റെ കാര്യക്ഷമമായ ഇടപെടൽ. ഇറാന്റെ ഒരുതടസവുമില്ലാതെ ഒമാൻ കടലിടുക്കിലൂടെ കപ്പലുകൾ കടത്തി വിടാനാകും- വിഷയത്തിന്റെ ഗൗരവം മൂലം പേര് പുറത്തുപറയാനാകില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
നിലവിലുള്ള ഗതാഗതം വിഭജിച്ചിരിക്കുന്നതിനനുസരിച്ച് കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിനെ അനുവദിക്കുന്നതിനുള്ള ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുന്നു-ഇന്റനാഷണൽ മാരിടെെം ഓർഗനെെസേഷൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഷിപ്പിംഗ് ഏജൻസി കൂടിയാണിത്. ഇത്തരത്തിലുള്ള നീക്കം കടലിടുക്കിന്റെ സ്വതന്ത്രവകാശം നൽകുക , കടന്നുപോകുന്ന കപ്പലുകൾക്ക് പണം നല്‍കുക എന്നി ഇറാന്‍റെ സങ്കീർണവും പ്രശ്നഭരിതവുമായ തീരുമാനങ്ങളെ മുഖവിലക്കെടുക്കുമ്പോൾ മികച്ച പരിഹാര മാർഗം തന്നെയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിരവധി കപ്പലുകളാണ് ഹോർമുസിൽ ഇപ്പോഴും തടസം നേരിടുന്നത് . 2,0000 ഉദ്യോഗസ്ഥരും 100 ലധികം ടാങ്കറുകളും മറ്റ് കപ്പലുകളുമാണ് ഫെബ്രുവരി 28 മുതൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത് .അതേസമയം ഹോർമുസിന്റെ ഒമാൻ വഴി പോകുന്ന കപ്പലുകളിൽ മെെനിന്റെ വെല്ലുവിളി ഉണ്ടായാൽ അതെടുത്ത് മാറ്റുമോ എന്നത് സംബന്ധിച്ചും ഇസ്രയേൽ ബന്ധമുള്ളതടക്കം എല്ലാ കപ്പലുകളും കടത്തിവിടുമോ എന്ന കാര്യത്തിലും ഇറാൻ ഇതുവരെ പ്രതികരിച്ചില്ല.
അമേരിക്കുമായി പ്രധാന ആവശ്യങ്ങൾ നിറവേറുന്നതനുസരിച്ച് മാത്രമെ ഒമാൻ വഴിയുള്ള കപ്പല്‍ യാത്രയുടെ കാര്യത്തിൽ തീരുമാനമാകു. ഒമാൻ ഒഴികെയുള്ള ഭാഗത്ത് പരമാധികാരം പിടിച്ചടക്കാനുള്ള ശ്രമം ഇറാൻ തുടരുമെന്നും യുദ്ധം അവസാനിക്കുന്നതിനായി ഹോർമുസിന്റെ ഒമാൻ ഭാഗത്തെ ഉപയോഗപ്പെടുത്തുമെന്നും യുഎസിൽ നിന്നും ഇതുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു.










0 comments