ജർമനിയിൽ വെടിവയ്പ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

Photo Credit: X
ബെർലിൻ: വടക്കൻ ജർമനിയിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹാംബർഗിന് പടിഞ്ഞാറുള്ള സ്റ്റേഡ് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ വ്യക്തിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സെൻട്രൽ സ്റ്റേഡിലെ യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പോലീസ് വക്താവ് ഇത് നിഷേധിച്ചു. കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പ്രദേശം സുരക്ഷിതമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
വെടിവയ്പ്പിന്റെ ലക്ഷ്യത്തെക്കുറിച്ചോ കൃത്യമായ കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ഉടൻ അടിയന്തര സേന പ്രദേശം സുരക്ഷിതമാക്കുകയും, താമസക്കാരോട് ഈ പ്രദേശം ഒഴിയാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഹാംബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് സ്റ്റേഡ് നഗരം സ്ഥിതി ചെയ്യുന്നത്.











0 comments