വിഖ്യാത സാഹിത്യകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ : ഇതിഹാസ സാഹിത്യകാരനും നൊബേൽ ജേതാവുമായ മരിയോ വർഗാസ് യോസ ( ജോർഡ് മരിയോ പെഡ്രോ വർഗാസ് യോസ- 89) അന്തരിച്ചു. മക്കളാണ് മരണവിവരം അറിയിച്ചത്. ലാറ്റിനമേരിക്കൻ ജീവിതത്തെയും ചരിത്രത്തെയും എഴുത്തിലൂടെ അവതരിപ്പിച്ച വ്യക്തിയായിരുന്നു. ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമായിരുന്നു യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം.
1936-ല്‍ പെറുവിലാണ് യോസ ജനിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. 1959ൽ ആദ്യ കഥാസമാഹാരമായ ദി കബ്‌സ് ആൻഡ് അദർ സ്റ്റോറീസ് പ്രസിദ്ധീകരിച്ചു. 1990ല്‍ പെറു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ടൈം ഓഫ് ദ ഹീറോ, ഫീസ്റ്റ് ഓഫ് ദ ഗോട്ട് എന്നിവ പ്രശസ്തമായ രചനകളാണ്. 2010ലാണ് നൊബേൽ ലഭിക്കുന്നത്. കോളജ് അധ്യാപകൻ, രാഷ്ട്രീയപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും യോസ പ്രവർത്തിച്ചിട്ടുണ്ട്. ഓണ്ട് ജൂലിയ ആൻഡ് ദ സ്ക്രിപ്റ്റ് റെറ്റർ, ഇൻ പ്രെയ്സ് ഓഫ് ദ സ്റ്റെപ് മദർ, ദ വേ ടു പാരഡെസ്, ദ നൈബർഹുഡ്, ഹൂ കിൽഡ് പാലോമിനോ മൊലേറോ എന്നിവ ശ്രദ്ധേയമായ രചനകളാണ്.










0 comments