ad
Deshabhimani

'നോ കിംഗ്സ്' : ട്രംപ് ഭരണകൂടത്തിനെതിരെ യൂറോപ്പിലും വൻ പ്രതിഷേധ റാലികൾ

no king 1

കൊളറാഡോ സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിടത്തിന് മുന്നിൽ "നോ കിംഗ്സ്" പ്രതിഷേധകര്‍ മാർച്ച് ചെയ്യുന്നു,

വെബ് ഡെസ്ക്

Published on Mar 29, 2026, 02:20 PM | 2 min read

മിനസോട്ട : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും, ഇറാനെതിരായ അധിനിവേശ യുദ്ധത്തിനുമെതിരെ അമേരിക്കയിലുടനീളം നടന്ന പ്രതിഷേധ റാലികൾ ഏറ്റെടുത്ത് യൂറോപ്പും. 'നോ കിംഗ്സ്' (No Kings) എന്ന പേരിൽ തുടരുന്ന പ്രതിഷേധ പരമ്പരയുടെ മൂന്നാം ഘട്ടമാണിത്. പ്രധാന യൂറേപ്യൻ നഗരങ്ങളിലേക്കും ജനകീയ പ്രതിഷേധ റാലികൾ പടര്‍ന്നു.


അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി 3,100-ലധികം കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നതായി യു എസ് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു. ഏകദേശം 90 ലക്ഷം ആളുകൾ പങ്കെടുത്തതായാണ് സംഘാടകരുടെ പ്രാഥമിക കണക്ക്.


നോ കിംഗ്സ് റാലിയുടെ മൂന്നാം ഘട്ടമാണിത്. ജൂണിൽ 50 ലക്ഷം പേരും ഒക്ടോബറിൽ 70 ലക്ഷം പേരും പങ്കെടുത്ത റാലികൾ അരങ്ങേറി. ഇത്തവണ ജനപങ്കാളിത്തത്തിൽ വലിയ വര്‍ധനവാണ് ഉണ്ടായത്. അമേരിക്കയ്ക്ക് പുറമെ കാനഡ, ജർമ്മനി, ഫ്രാൻസ്, യു കെ, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങി പന്ത്രണ്ടിലധികം രാജ്യങ്ങളിൽ പ്രതിഷേധം എത്തി. ഭരണഘടനാപരമായ രാജഭരണമുള്ള രാജ്യങ്ങളിൽ (Constitutional Monarchies) 'നോ ടൈറന്റ്സ്' (No Tyrants) എന്ന പേരിലാണ് പ്രതിഷേധങ്ങൾ.


no king 2


ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി ഗുഡ് (Renee Good), അലക്സ് പ്രെട്ടി (Alex Pretti) എന്നിവരുടെ മരണത്തിൽ പ്രതിഷേധിച്ചും എമിഗ്രേഷൻ (Immigration and Customs Enforcement) ഏജന്റുമാരുടെ ജനവിരുദ്ധ നടപടികൾക്ക് എതിരെയുമായിരുന്നു മിനസോട്ടയിൽ ഏറ്റവും അധികം മുദ്രാവാക്യം. ഏകദേശം 3,000 ഫെഡറൽ ഓഫീസർമാരെ മിനസോട്ടയിൽ വിന്യസിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ സംഘാടകർ "ക്രൂരവും പൈശാചികവും" എന്നാണ് വിശേഷിപ്പിച്ചത്.


പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ സെന്റ് പോളിലെ റാലിയിൽ മുഖ്യാതിഥിയായിരുന്നു. കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി അദ്ദേഹം രചിച്ച 'സ്ട്രീറ്റ്സ് ഓഫ് മിനിയാപൊളിസ്' (Streets of Minneapolis) എന്ന ഗാനം അവിടെ അവതരിപ്പിച്ചു. ട്രംപിനെ "രാജാവാകാൻ മോഹിക്കുന്നവൻ" (Wannabe King) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കൻ ജനാധിപത്യം ഭീഷണിയിലാണെന്നും കൂട്ടിച്ചേർത്തു. മിനസോട്ടയിലെ റാലിക്ക് ശേഷം ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ തന്റെ 'ലാൻഡ് ഓഫ് ഹോപ്പ് ആൻഡ് ഡ്രീംസ്' (Land of Hope & Dreams) എന്ന അമേരിക്കൻ പര്യടനവും പ്രഖ്യാപിച്ചു.



Related News


പുരോഗമന പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി അറിയപ്പെടുന്ന സെനറ്റർ ബെർണി സാൻഡേഴ്‌സ്, നടൻ റോബർട്ട് ഡി നീറോ, ആക്ടിവിസ്റ്റും ഗായികയുമായി ജോവാൻ ബെയ്‌സ്, നടി ജെയിൻ ഫോണ്ട തുടങ്ങിയവരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സെന്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റലിൽ നടന്ന റാലിയിൽ മാത്രം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു.


ലണ്ടൻ, പാരിസ്, റോം തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. റോമിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.


no king 2യു എസ് പതാക തിരിച്ച് കെട്ടി പ്രതിഷേധിക്കുന്നയാൾ


പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ


  1. ഫെബ്രുവരി 28-ന് ഇറാനിൽ ആരംഭിച്ച സൈനിക നടപടികൾ അവസാനിപ്പിക്കുക.

  2. ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ കുടിയേറ്റ കുടിയൊഴിപ്പിക്കൽ നടപടികൾ (Operation Metro Surge) നിർത്തലാക്കുക.

  3. ഭരണകൂടം സ്വേച്ഛാധിപത്യപരമായ രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിഷേധിക്കുക.

വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ ഈ പ്രതിഷേധങ്ങളെ "ഇടതുപക്ഷ സൃഷ്ടി'' യാണെന്നും മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ഇതിൽ താല്പര്യം എന്നും പരിഹസിച്ചു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റി ഇതിനെ "അമേരിക്ക വിരുദ്ധ റാലികൾ" എന്ന് വിശേഷിപ്പിച്ചു. എന്നാൽ എതിര്‍ ശബ്ദങ്ങൾ പ്രതിഷേധകര്‍ക്ക് കൂടുതൽ ഊര്‍ജം പകര്‍ന്നു. മൂന്നാം ഘട്ടത്തിൽ പ്രമുഖര്‍ കൂടി അണിചേര്‍ന്നു. ജീവിതത്തിന്റെ നനാതുറകളിൽ നിന്നുള്ളവര്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നു. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ നഗരങ്ങളിലേക്കും പടര്‍ന്നേറി മുന്നേറി.


ബ്രൂസ് സ്പ്രിംഗ്സ്റ്റീനിന്റെ 'ലാൻഡ് ഓഫ് ഹോപ്പ് ആൻഡ് ഡ്രീംസ്' (Land of Hope & Dreams) എന്ന പ്രതിഷേധ ഗാനം-










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home