നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കഠ്മണ്ഡു: നേപ്പാളിലെ ഖോട്ടാങ് ജില്ലയിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ തകർന്നു വീണു. കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട 'എയർ ഡൈനാസ്റ്റി'യുടെ ഹെലികോപ്റ്ററാണ് ബലാബേസിയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നുവെങ്കിലും യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ജനവാസ മേഖലയിലെ കുന്നിൻമുകളിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിന്റെ ബ്ലേഡുകളും വാലറ്റവും തകർന്ന് പല കഷ്ണങ്ങളായി ചിതറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്തിറങ്ങിയതിന് പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വലിയ പൊട്ടിത്തെറി ഒഴിവായതാണ് വൻ ദുരന്തം തടഞ്ഞത്.










0 comments