നേപ്പാളിലെ മിന്നൽ പ്രളയം; മരണം 380 കടന്നു, വീണ്ടും പ്രളയഭീതി, ആശങ്കയോടെ രാജ്യം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 380 കടന്നു. രാജ്യത്താകെ 900 ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. നിലവിൽ 389 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. കാണാതായവരിൽ 500 ഓളം വിദേശികളുമുണ്ട്.
13,000ലധികം സൈനിക ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനാംഗങ്ങളെയും ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 69 വിമാനങ്ങളിലായി ഇതുവരെ 573 പേരെ രക്ഷപ്പെടുത്തി. ഹിമാനികൾ ഇടിഞ്ഞതും പാറക്കെട്ടുകൾ തകർന്ന് നദിയിൽ പതിച്ചതും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
ടിബറ്റിൽ മാത്രമായി 558 പേരെ കാണാനില്ല. അതിൽ മൂന്നുപേർ മരിച്ചെന്ന് സ്ഥിരീകരിച്ചു. ടിബറ്റിലും സമാനമായ സാഹചര്യമായതിനാൽ എവിടേക്കും തിരച്ചിലും രക്ഷാപ്രവർത്തനവും വ്യാപിപ്പിച്ചിട്ടുണ്ട്. നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ 5.2 തീവ്രതയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ഇത് ഭൂകമ്പമാണെന്നാണ് ആദ്യം ലഭിച്ച വിവരം. പിന്നീട് ഇത് ഹിമാനികൾ തകർന്നുവീണതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആഗോളതാപനം മൂലം ഹിമാലയൻ മേഖലയിലെ താപനില അതിവേഗം ഉയരുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമഴ പെയ്യുന്ന മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നു.
ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത് പുതിയ തടാകങ്ങൾ രൂപപ്പെടാനും കാരണമാകുന്നു. ഈ തടാകങ്ങളുടെ സ്വാഭാവിക ഭിത്തികൾ തകർന്ന് പെട്ടെന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് (ഗ്ലേഷ്യൻ ലേക്ക് ഒട്ട്‌ബേർസ്റ്റ് ഫ്ലഡ്) വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നത്.










0 comments