ad
Deshabhimani

കാട്ടുപോത്തിന്റെ ആക്രമണം

സ്‌കൂട്ടർ യാത്രക്കാരായ 
2 പേർക്ക്‌ ഗുരുതര പരിക്ക്

ബോവിക്കാനം -ഇരിയണ്ണി -എരിഞ്ഞിപ്പുഴ റോഡിൽ മഞ്ചക്കല്ലിൽ 
കാട്ടുപോത്ത് ഇടിച്ച സ്കൂട്ടർ
വെബ് ഡെസ്ക്

Published on Sep 22, 2026, 02:30 PM | 1 min read

ബോവിക്കാനം

കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കരിവേടകം തങ്കയത്തടുക്ക സ്വദേശിയും ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയുമായ സി എം ജിതിന, സ്കൂട്ടറോടിച്ച ആലത്തുംകടവിലെ പി അമൽ രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ചെർക്കള, മംഗളൂരു ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറോടെ ബോവിക്കാനം- ഇരിയണ്ണി- എരിഞ്ഞിപ്പുഴ റോഡിൽ മഞ്ചക്കല്ലിലായിരുന്നു സംഭവം. വീട്ടിൽനിന്ന് കാസർകോട്ടേക്ക് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ഇരുവരുടെയും മുന്നിലേക്ക് കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജിതിനയുടെ നെഞ്ചിനാണ് ഗുരുതര പരിക്കേറ്റത്. ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ അമൽ രാജ് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ​ ഇരിയണ്ണി-ഏ മഞ്ചക്കൽ പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണ്. എട്ട് മുതൽ പതിനഞ്ച് വരെയുള്ള കൂട്ടമാണ് ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി പരത്തുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നു. വനം വകുപ്പ് വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിരവധിപേരെ കാട്ടുപോത്ത് ഭയപ്പെടുത്തിരുന്നെങ്കിലും ആക്രമണത്തിൽ പരിക്കേൽക്കുന്നത് ആദ്യമായാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home