ad
Deshabhimani

തെലങ്കാനയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നവജാത ശിശു വിഭാഗത്തിൽ തീപിടിത്തം; മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു

telanganna child death

തെലങ്കാനയിലെ ആശുപത്രിയിൽ 3 നവജാത ശിശുക്കൾ തീപിടിത്തത്തെ തുടർന്ന് മരിച്ചു.

വെബ് ഡെസ്ക്

Published on Sep 22, 2026, 02:28 PM | 1 min read

അദിലാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. തീപിടുത്തത്തെ തുടർന്ന് 20 കുഞ്ഞുങ്ങൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയ്ക്കുമിടയിലാണ് തീപിടിത്തമുണ്ടായത്. എയർ കണ്ടീഷണർ തകരാറിലായി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.


തീപിടിത്തത്തെ തുടർന്ന് നവജാത ശിശു പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന 27 കുഞ്ഞുങ്ങളെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നാല് കുഞ്ഞുങ്ങളെ മാതാപിതാക്കൾ വീടുകളിലേക്ക് കൊണ്ടുപോയി. ചികിത്സയിലുള്ള എല്ലാ കുട്ടികളുടെയും ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.


അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി


സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home