നേപ്പാളിൽ മരണം 392 ആയി ഉയർന്നു; 1400 പേരെ കാണാനില്ല, വീണ്ടും പ്രളയഭീതി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 392 ആയി ഉയർന്നു. 1400 പേരെയാണ് കാണാനില്ലാത്തത്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ശക്തമായ മലവെള്ളപാച്ചിലിലും വെള്ളപ്പൊക്കത്തിലും നേപ്പാളിലെ പല ഗ്രാമങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്.
പലയിടത്തും റോഡുകളും പാലങ്ങളും തകർന്ന സ്ഥിതിയിലാണ്, ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചൈന– നേപ്പാൾ അതിർത്തിക്ക് സമീപം ഭോടെ കോസി നദിയിൽ മൺതിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോയേക്കാമെന്നും അങ്ങനെ സംഭവിച്ചാൽ വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ തന്നെ രക്ഷാപ്രവർത്തനം ദുർഘടമാണ്, ഒരു പ്രളയം കൂടിയുണ്ടായാൽ സ്ഥിതി വഷളാകും. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഇതോടെ തടാകത്തിലേക്ക് എത്തും. എന്നാൽ നദിയുടെ ജലനിരപ്പ് വീണ്ടും ഉയരും. ഇത് അവശേഷിക്കുന്ന പ്രദേശങ്ങളെ കൂടി മുക്കാൻ സാധ്യതയുണ്ട്. ടിബറ്റിൽ മാത്രമായി 558 പേരെ കാണാനില്ല.
അതിൽ മൂന്നുപേർ മരിച്ചെന്ന് സ്ഥിരീകരിച്ചു. ടിബറ്റിലും സമാനമായ സാഹചര്യമായതിനാൽ എവിടേക്കും തിരച്ചിലും രക്ഷാപ്രവർത്തനവും വ്യാപിപ്പിച്ചിട്ടുണ്ട്. നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ 5.2 തീവ്രതയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.










0 comments