നേപ്പാളിൽ ഉണ്ടായത് ഹിമപാതം; ആഗോളതാപനത്തിന്റെ ബാക്കിപത്രമെന്നും സംശയം: ജിയോളജിസ്റ്റ് ഡോ. സുനിൽ പി എസ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം പെട്ടെന്നുണ്ടായ തീവ്രത കൂടിയ ഹിമപാതമെന്ന് ജിയോളജിസ്റ്റ് ഡോ. സുനിൽ പി എസ്. ഹിമാനികൾ ഉരുകി നദിയിലേക്ക് പതിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്.
റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഒരു പ്രകമ്പനം മേഖലയിൽ ഉണ്ടായിരുന്നു. അത് ഭൂകമ്പമല്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിമാനികൾ ഉരുകിയ ശേഷം ഹിമപാതമായി നദിയിൽ വന്ന് പതിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്.
അതിന്റെ ആഘാതത്തിലാണ് നദി ഭീകരമായ കുത്തൊഴുക്കോടെ താഴേക്ക് ഒഴുകിയത്. ആ ശക്തിയിലും ഉയരത്തിൽ നിന്നായതിനാലും വെള്ളം സഞ്ചരിക്കുന്ന പ്രദേശത്തെ പാറകളും കെട്ടിടങ്ങളും തകരുകയും അത് മിന്നൽ പ്രളയമായി മാറുകയും ചെയ്യുകയായിരുന്നു.
മഴയില്ലെങ്കിൽ പോലും ഇത്തരം ഹിമാനികൾ ഉരുകാൻ സാധ്യതയുണ്ട്. മഴയില്ലെങ്കിൽ പോലും ചെറിയ തരത്തിലുള്ള പ്രകമ്പനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴയില്ലെങ്കിൽ പോലും ഇത്തരം പ്രകൃതിദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ആഗോളതാപനം വർധിക്കുന്ന സാഹചര്യത്തിൽ ഹിമാനികൾ ഉരുകുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാനുള്ള അടിസ്ഥാന സൗകര്യ സജ്ജീകരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments