നേപ്പാൾ സിപിഎൻ യുഎംഎൽ പൊതുസമ്മേളനം തുടങ്ങി

കാഠ്‌മണ്ഡു: നേപ്പാൾ-യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎൽ) പാർടിയുടെ 11-ാമത് ജനറൽ കൺവെൻഷന് ഭൃകുടിമണ്ഡപിൽ തുടക്കമായി.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും മറ്റ് ഭാരവാഹി സ്ഥാനങ്ങളിലേക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ തിങ്കളാഴ്ച പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് വോട്ടെടുപ്പ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുക. 2,260 പാർട്ടി അംഗങ്ങളാണ് ഉള്ളത്.
പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ്മ ഒലിയാണ് നിലവിലെ ചെയർമാൻ. സീനിയർ വൈസ് ചെയർമാൻ ഈശ്വർ പൊഖ്രെലും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്. ഒലി രണ്ടാം തവണ തുടർച്ചയായി ചെയർമാൻ സ്ഥാനത്ത് എത്തിയതാണ്.
ജെൻ ഇസഡ് പ്രസ്ഥാന കലാപത്തിന് തുടർച്ചയായാണ് ഒലി രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.
നേപ്പാളിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളാണ് നേപ്പാളി കോൺഗ്രസ് (എൻസി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അഥവാ സിപിഎൻ-യുഎംഎൽ എന്നിവ.
രാജ്യത്ത് മാർച്ച് 5 ന് ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർടികൾ പുതിയ നേതൃത്വത്തെ തേടുകയാണ്. നോപ്പാളി കോൺഗ്രസ് (എൻസി) ജനുവരി മധ്യത്തിൽ പാർടി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments