ad
Deshabhimani

print edition മ്യാൻമര്‍ വീണ്ടും 
വിധിയെഴുതി

myanmar election
വെബ് ഡെസ്ക്

Published on Dec 29, 2025, 03:33 AM | 1 min read


യാന്‍ഗൂൺ

സൈനിക ഭരണത്തിലുള്ള മ്യാൻമറില്‍ ഞായറാഴ്‌ച മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നു. ആഭ്യന്തര സംഘർഷങ്ങൾ മൂലം പരിതാപകരമായ അവസ്ഥയിലുള്ള മ്യാൻമറില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നിയമം കൊണ്ടുവന്നശേഷമുള്ള തെരഞ്ഞെടുപ്പാണിത്.


സർക്കാരിനെതിരായ ഏത് വിമർശവും കുറ്റകൃത്യമായി കണക്കാക്കുന്നതാണ് പുതിയ നിയമം. നാടുകടത്തൽ മുതല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. ജനുവരിയിലാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം.


സെെനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർടി ഉൾപ്പെടെ ആറ് പാർടികൾ രാജ്യവ്യാപകമായും 51 പാർടികൾ പ്രാദേശികതലങ്ങളിലായും മത്സരിക്കുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ഓങ് സാന്‍ സൂചിയുടെ പാർടി വൻഭൂരിപക്ഷം നേടിയെങ്കിലും,അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചടക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ സൂചിയുടെ പാർടിയടക്കം 14 പാർടികൾക്ക് നിരോധനമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home