ഓപ്പൺ എഐക്കെതിരായ പരാതിയില്‍ മസ്കിന് തിരിച്ചടി; കേസ് തള്ളി ഫെഡറൽ കോടതി

ഇലോൺ മസ്ക് | image credit: outlook business
വാഷിങ്ടൺ : ഓപ്പൺ എഐക്കും കമ്പനിയിലെ കമ്പനിയിലെ മുൻനിര എക്സിക്യൂട്ടീവുകൾക്കുമെതിരെയുള്ള ഇലോൺ മസ്കിന്റെ പരാതി തള്ളി ഫെഡറൽ കോടതി.
കേസ് ഫയൽ ചെയ്യാൻ ഇലോൺ മസ്ക് കാലതാമസമെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. രണ്ട് മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്ന ഉറപ്പോടെ 2015 ൽ ആരംഭിച്ച കമ്പനി പിന്നീട് അതിന്റെ ലക്ഷ്യങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ചുവെന്നും ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ വാണിജ്യപരമായി കമ്പനിയെ ഉപയോഗിച്ചുവെന്നും പറഞ്ഞാണ് മസ്ക് കേസ് നൽകിയത്. 2024 ലാണ് ഇലോൺ മസ്ക് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്.
വിധിക്ക് പിന്നാലെ കോടതി വിധിയെ വിമർശിച്ച് മസ്ക് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട ജഡ്ജിയും ജൂറിയും യഥാർഥ വസ്തുതയിൽ കോടതി തീർപ്പ് കൽപ്പിച്ചില്ലെന്ന് മസ്ക് പറഞ്ഞു. സാങ്കേതികത്വത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കേസ് സൂക്ഷമമായി പരിശോധിക്കുന്ന ആർക്കും ഓൾട്ട്മാൻ കൊള്ളയടിച്ച് സമ്പന്നനായതാണെന്ന് മനസിലാകുമെന്നും മസ്ക് വിമർശിച്ചു.











0 comments