ad
Deshabhimani

കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം തീരത്ത് അടിഞ്ഞ നിലയില്‍

deadbody
വെബ് ഡെസ്ക്

Published on Jul 11, 2026, 03:57 PM | 1 min read

കാസർകോട്: കാസർകോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കടൽത്തീരത്തേക്ക് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്‌. ടൗൺ പൊലീസ് പരിശോധന നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.


മൃതദേഹത്തിന്റെ തല പൂർണമായും വേർപ്പെട്ട നിലയിലാണുള്ളത്. കാലിലെ മാംസഭാഗങ്ങളും അഴുകി അസ്ഥികൾ പുറത്തേക്ക് കാണുന്ന അവസ്ഥയിലാണ് മൃതദേഹം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home