Deshabhimani

മിസ് യൂണിവേഴ്സ് കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരേറ്റോ

Jennifer Baretto

മിസ് യൂണിവേഴ്സ് കിരീടം ചൂടിയ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:28 PM | 1 min read

പ്യുർട്ടോ റിക്കോ: മിസ് യൂണിവേഴ്സ് കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരേറ്റോ. ഡൊമിനിക്ക റിപ്പബ്ലികിനെ പ്രതിനിധീകരിച്ച മെലിസ നൂനെസ് ആണ് രണ്ടാം സ്ഥാനത്ത്. വെനസ്വേലയിൽ നിന്നുള്ള ക്ലാര വെ​ഗാസ് ​ഗോയെറ്റ്സ് ആണ് മൂന്നാം സ്ഥാനം നേടിയത്.


മിസ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്തായിരുന്നു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളിയായിരുന്നു കെസിയ. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത 75ാമത് മിസ് യൂണിവേഴ്സ് ഫൈനൽ പ്യൂർട്ടോ റിക്കോയിലെ ഹോസെ മിഗ്യേൽ അഗ്രലോട്ട് കൊളീസിയത്തിലാണ് നടന്നത്. നിലവിലെ ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷാണ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചത്.


പ്രാഥമിക റൗണ്ടുകളിലും 'നാഷണൽ കോസ്റ്റ്യൂം' റൗണ്ടിലും കേരളത്തിന്റെ കസവുസാരി, ജിമിക്കി, തെങ്ങുകൾ, ഹൗസ്ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വേഷവിധാനത്തിൽ എത്തിയ കെസിയ ലോകശ്രദ്ധയാകർഷിച്ചിരുന്നു. കേരളത്തിന്റെ തനത് രീതികളും സംസ്കാരവും ലോകത്തോട് വിളിച്ചുപറയുന്നതരത്തിൽ അണിഞ്ഞൊരുങ്ങിയാണ് കെസിയ മത്സരിക്കാനെത്തിയത്. ഇന്ത്യയുടെ നാലാമത് മിസ് യൂണിവേഴ്സ് ആയി കെസിയ മാറുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19കാരി കെസിയ ലിസ് മെജോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home