ad
Deshabhimani

യുഎസിൽ ഇമിഗ്രേഷൻ ഏജന്റ് സ്ത്രീയെ വെടിവച്ചു കൊന്നു

woman shot dead
വെബ് ഡെസ്ക്

Published on Jan 09, 2026, 07:02 AM | 1 min read

ന്യൂയോർക്ക്‌ : അമേരിക്കയിൽ ഇമിഗ്രേഷൻ ഏജന്റ് സ്ത്രീയെ വെടിവച്ചു കൊന്നു. മിനിയാപൊളിസ് നഗരത്തിലാണ്‌ സംഭവം. 37കാരി റെനി നിക്കോൾ ഗുഡ് ആണ്‌ കൊല്ലപ്പെട്ടത്‌. കാർ നിർത്താനാവശ്യപ്പെട്ടിട്ടും നിർത്താതെ ഇമിഗ്രേഷൻ ഏജന്റുമാർക്കിടയിലേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചതായാണ് ഫെഡറൽ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, തെരുവിനു നടുവിലുള്ള കാറിനടുത്തേക്ക് ഐസിഇ ഏജന്റുമാർ എത്തുന്നതും ഓടിച്ചുപോകാൻ ശ്രമിക്കുമ്പോൾ ഒരാൾ ഡ്രൈവർക്കുനേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന്‌ വ്യാപക പ്രതിഷേധമുയർന്നു. എഫ്ബിഐ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.


ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികളുടെ ഭാഗമായി മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസിലേക്ക് നൂറുകണക്കിന് ഐസിഇ ഏജന്റുമാരെ വിന്യസിച്ചിട്ടുണ്ട്. ഇവരാണ്‌ തോക്കുമായി റോന്തുചുറ്റി അതിക്രമം കാട്ടുന്നത്‌. ഏജന്റ് സ്‌ത്രീക്കുനേരെ അശ്രദ്ധമായി വെടിവക്കുകയായിരുന്നെന്ന്‌ ഡെമോക്രാറ്റിക് മേയർ ജേക്കബ് ഫ്രേ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home