ലിബിയയിൽ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; കുഞ്ഞുങ്ങളുൾപ്പെടെ 53 പേരെ കാണാനില്ല

കെയ്റോ: ലിബിയയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 53 പേരെ കാണാതായി. ഇതിൽ കുഞ്ഞുങ്ങളും ഉൾപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ആഫ്രിക്കൻ കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 53 പേരും കൊല്ലപ്പെട്ടതായി വാർത്ത ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു.
ലിബിയയിലെ പടിഞ്ഞാറൻ പട്ടണമായ സവായയിൽ നിന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ബോട്ട് പുറപ്പെട്ടത്. ഏകദേശം ആറ് മണിക്കൂറിന് ശേഷം സുവാര പട്ടണത്തിന് സമീപം ബോട്ട് മറിയുകയായിരുന്നു. രണ്ട് നൈജീരിയൻ സ്ത്രീകൾ രക്ഷപ്പെട്ടു. അവരിൽ ഒരാളുടെ ഭർത്താവിനെയും മറ്റൊരാളുടെ രണ്ട് കുഞ്ഞുങ്ങളെയും കാണാനില്ല.
2026 ൽ ഇതുവരെ ലിബിയയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിച്ച ഏകദേശം 500 കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ഐഒഎം പറയുന്നു.










0 comments