ad
Deshabhimani

കാനഡയിൽ കരടി ആക്രമണത്തിൽ മലയാളി യുവാവ്‌ കൊല്ലപ്പെട്ടു

BEAR ATTACK MALAYALI STUDENT DEATH CANADA
വെബ് ഡെസ്ക്

Published on May 29, 2026, 10:46 PM | 1 min read

ഒട്ടാവ: കാനഡയിൽ കരടി ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മിക്സഡ് മാർഷ്യൽ ആർട്സ് താരം ഋഷികേശ് കൊളോത്ത് (27) ആണ് മരിച്ചത്. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിലുള്ള യുറേനിയം പര്യവേക്ഷണ മേഖലയിൽ കരാർ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെ മേയ് എട്ടിനായിരുന്നു സംഭവം.


ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ താമസിക്കുന്ന ജ്യേഷ്ഠൻ അർജുനൊപ്പം താമസിക്കാനായി മൂന്ന് വർഷം മുമ്പാണ് ഋഷികേശ് കാനഡയിലേക്ക് കുടിയേറിയത്. നൊർഡ്ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്സ്പ്ലൊറേഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഋഷികേശിനെ കരടി ആക്രമിച്ചത്. സംഭവം നടന്നയുടൻ അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ചുകൊന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home