ലാഹോറിൽ കനത്ത മഴ; കെട്ടിടം തകർന്നു വീണ് 11 മരണം

Image Credit : REUTERS
ലാഹോർ : അതിശക്തമായ മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീണ്ട് 11 പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിനുള്ളിൽ ഒരു ജന്മദിനാഘോഷം നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയവരാണ് അതിദാരുണ അപകടത്തിന് ഇരയായത്. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ലാഹോറിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൂർണമായും തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം. സ്ത്രീകളം കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന തിരച്ചിൽ തുടരുകയാണ്. പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.









0 comments