ad
Deshabhimani

കൊൽക്കത്തയുടെ മണ്ണിൽ ബ്രസീലിനും ഇന്ത്യക്കും സൗഹൃദ മത്സരം

Brazil.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 09:59 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിൽ സൗഹൃദ മസാലർത്തിനെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ച് ബ്രസീൽ. ഈ വർഷം ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദ മത്സരം കളിക്കുമെന്ന് ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ ഫെഡറേഷനുകൾ അറിയിച്ചു.


കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചു, ഇതൊരു ചരിത്രമുഹൂർത്തമായിരിക്കും എന്നാണ് എഐഎഫ്എഫ് എക്‌സിൽ കുറിച്ചത്.





ഓസ്‌ട്രേലിയയിലെ സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഇന്ത്യയിലെത്താനാണ് ബ്രസീൽ ടീമിന്റെ തീരുമാനം. ഇന്ത്യയിലെ ലക്ഷക്കണക്കിനുവരുന്ന ബ്രസീൽ ആരാധകരെ ആവേശംകൊള്ളിച്ചുകൊണ്ടാണ് ഇരു ടീമുകളുടെയും പ്രഖ്യാപനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home