ഭീകരതയ്ക്ക് ഓൺലൈൻ ക്ലാസ്; പാകിസ്ഥാനിൽ ജെയ്ഷെ മുഹമ്മദിന്റെ വക 'ജിഹാദി കോഴ്സ്'

ഇസ്ലാമബാദ്: സ്ത്രീകൾക്കായി ഓൺലൈൻ 'ജിഹാദി കോഴ്സ്' ആരംഭിച്ച് പാക്കിസ്ഥാൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്. 500 പാക്കിസ്ഥാൻ കറൻസിയാണ് സ്ത്രീകൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും റിക്രൂട്ട്‌മെന്റ് നടത്താനുമുള്ള ഓൺലൈൻ കോഴ്സിന്റെ ഫീസ്.
'ബിന്ത്-ഇ-സവാദ്' എന്ന പേരിലാണ് ഈ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ഇന്റർനെറ്റ് വഴിയും മൊബൈൽ ആപ്പുകൾ വഴിയുമാണ് ക്ലാസുകൾ നൽകുന്നത്. ഗാർഹിക ജോലികൾക്കിടയിൽ സൗകര്യപ്രദമായ സമയങ്ങളിൽ 'ജിഹാദി' പഠനം നടത്താമെന്നാണ് കോഴ്‌സിന്റെ പ്രചാരണത്തിന് വേണ്ടി ജയ്‌ഷെ മുഹമ്മദ് മുന്നോട്ട് വെക്കുന്ന വാഗ്ദാനം.
സ്ത്രീകൾക്കിടയിൽ തീവ്രവാദപരമായ മതചിന്തകൾ വളർത്തി, അവരെ ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ജയ്‌ഷെ മുഹമ്മദിന്റെ പുതിയ തന്ത്രമാണിത്. ജയ്‌ഷെ മുഹമ്മദ് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ മണ്ണിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നത്, പാക് ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന ആക്ഷേപം വീണ്ടും ശക്തമാവുകയാണ്.
ലോകരാജ്യങ്ങൾ ഒന്നടങ്കം ഭീകരവാദത്തിനെതിരെ പോരാടുമ്പോൾ സ്ത്രീകളെയും ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കാൻ ഓൺലൈൻ കോഴ്സുകൾ വരെ ആവിഷ്കരിക്കുന്ന നിലയിലേക്കാണ് പാകിസ്ഥാൻ നീങ്ങുന്നതെന്നും വിമർശനമുണ്ട്.










0 comments