Deshabhimani

ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം: ആറ് പേര്‍ കൊല്ലപ്പെട്ടു

I H
വെബ് ഡെസ്ക്

Published on Nov 12, 2026, 12:01 PM | 1 min read

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസര്‍ മെഡിക്കൽ കോംപ്ലക്സിന് നേരെ ഇസ്രയേൽ വ്യോമാക്രണം നടത്തി. ഖാൻ യൂനിസിലുള്ള നാസര്‍ മെഡിക്കൽ കോപ്ലക്സാണ് ആക്രമിച്ചത്. ആറ് പേര്‍ കൊല്ലപ്പടുകയും 20 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു.


പടിഞ്ഞാറൻ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിനുള്ളിലുള്ള അൽ-യാസിൻ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനും ശസ്ത്രക്രിയാ വാർഡുകൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ആശുപത്രി ഡയറക്ടർ അറിയിച്ചു.


മുതിർന്ന ഹമാസ് ഭീകരനെയും മറ്റ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം ന്യായീകരിച്ചു. 2025 ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ മേഖലയിൽ തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസങ്ങളിലായി ഗാസ സിറ്റിയിലും ബുറൈജ് അഭയാർത്ഥി ക്യാമ്പിലും നടന്ന ഇസ്രായേൽ ആക്രമണങ്ങളിലും നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home