സർവീസ് കഴിഞ്ഞെത്തുന്ന കെഎസ്ആർടിസിയിൽ നിന്നും ഡീസൽ മോഷണം; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

ചേർത്തല : കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽ ഡീസൽ മോഷണം. സർവീസ് കഴിഞ്ഞെത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് ഡീസൽ മോഷണം നടത്തിയ ജീവനക്കാർ പിടിയിൽ. മെക്കാനിക്കൽ വിഭാഗത്തിലെ നാല് ജീവനക്കാരാണ് പെൻ ക്യാമറയിൽ കുടുങ്ങിയത്.
സർവീസ് കഴിഞ്ഞ ബസുകളുടെ ടാങ്കുകളിൽ നിന്നും പൈപ്പ് ഉപയോഗിച്ചാണ് ഡീസൽ ചോർത്തിയതെന്നാണ് കണ്ടെത്തിയത്. ഡിപ്പോയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് മൈലേജ് കുറവു വന്നിരുന്നു. എന്നാൽ മെക്കാനിക്കൽ പരിശോധനകളിൽ ബസുകൾക്ക് തകരാറുകളൊന്നും കണ്ടെത്തിയിരുന്നുമില്ല.
ഇതിനെ തുടർന്നുഉള അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. ഇതിനായി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ബസുകൾക്ക് സമീപം പെൻ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ പിടിയിലായത്.








0 comments