Deshabhimani

ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

captain smit machchhar
വെബ് ഡെസ്ക്

Published on Oct 09, 2026, 03:11 PM | 1 min read

ടെൽ അവീവ്: ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് സഹ-പൈലറ്റ് നടത്തിയ ആക്രമണം ചെറുത്തുതോൽപ്പിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ ഒഴിവാക്കിയത് ഒരു വലിയ ദുരന്തമായിരുന്നു.


വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ മറ്റ് ആറ് യാത്രക്കാർക്ക് വ്യാഴാഴ്ച ജെറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ വെച്ച് ഹെർസോഗ് 'പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം' പുരസ്കാരം സമ്മാനിച്ചിരുന്നു. ടാലി മെയ്ൻസ്, സ്വിക മെയ്ൻസ്, യാനിവ് ഹായൂൺ, ഷോട്ട മുസയേവ്, അസാഫ് രാജ്വാൻ, ഓർ പാർദിലോവ് എന്നിവരാണ് വ്യാഴാഴ്ച ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ മറ്റുള്ളവർ. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.


"ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ഞങ്ങൾ ആത്മാർഥമായി ആശംസിക്കുന്നു. അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യവും പ്രൊഫഷണലിസവുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹത്തിന് ഈ പുരസ്കാരം നേരിട്ട് സമ്മാനിക്കുന്നതാണ്. അത് എനിക്ക് വലിയൊരു ബഹുമതിയായിരിക്കും"-ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.


സെപ്റ്റംബർ 30നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് ഫ്ലൈറ്റ് 1073-ൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ ഒമാൻ പൗരനായ സഹ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ നിലയിലും ക്യാപ്റ്റൻ മച്ചാർ, യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സഹായത്തോടെ ആക്രമണകാരിയെ കീഴടക്കുകയും 172 യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home