ad
Deshabhimani

ഇസ്രയേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം

Israel chemical plant

ഇറാൻ മിസൈൽ പതിച്ചതിനെത്തുടർന്ന് ഇസ്രയേലിലെ നോട്ട് ഹോവാവ് വ്യാവസായിക മേഖലയിലുണ്ടായ വൻ തീപിടിത്തം

വെബ് ഡെസ്ക്

Published on Mar 29, 2026, 08:55 PM | 1 min read

ടെൽ അവീവ്: ഇസ്രയേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ദക്ഷിണ ഇസ്രയേലിലെ ബെർഷെബ നഗരത്തിന് സമീപമുള്ള നോട്ട് ഹോവാവ് വ്യാവസായിക മേഖലയിലാണ് ആക്രമണമുണ്ടായത്.


മിസൈൽ പതിച്ചതിനെത്തുടർന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഫാക്ടറിയിൽ നിന്ന് വിഷവാതക ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലുള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും ഇസ്രയേൽ അധികൃതർ നിർദ്ദേശം നൽകി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


അതേസമയം, ഇറാൻ ഗ്രാമമായ ഒസ്മാവന്ദനിലെ ജനവാസ മേഖലയിൽ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രണ്ട് പേർ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലുമാണ് മരിച്ചത്.


ആക്രമണത്തിൽ അഞ്ച് വീടുകൾ പൂർണ്ണമായും തകരുകയും 22 വീടുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. സൈനിക നീക്കങ്ങൾ ശക്തമായതോടെ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home