ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: ഖമനേയി ഉപയോ​ഗിച്ചിരുന്ന വിമാനം തകർത്തെന്ന് ഇറാൻ

Ayatollah Ali Khamenei
വെബ് ഡെസ്ക്

Published on Mar 16, 2026, 06:59 PM | 1 min read

ടെൽ അവീവ് : യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയി ഉപയോ​ഗിച്ചിരുന്ന വിമാനവും തകർത്തതായി ഇസ്രയേൽ. തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിലാണ് വിമാനം തകർത്തതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.


ഇറാൻ പരമോന്നത നേതാവ് ഖമനേയിയും മറ്റു മുതിർന്ന ഉദ്യോ​ഗസ്ഥരും ആഭ്യന്തര - അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോ​ഗിച്ചിരുന്ന വിമാനമാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഈ വിമാനം ഇറാന്റെ തന്ത്രപ്രധാനമായ ആസ്തിയാണെന്നാണ് ഇസ്രയേൽ വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നത്.


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ വെടിനിർത്തലിന് ഇറാൻ ശ്രമിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ നിഷേധിച്ചു. ഒത്തുതീർപ്പ് ചർച്ചകൾക്കോ വെടിനിർത്തലിനോ ഇറാൻ ശ്രമിച്ചിട്ടില്ലെന്നും യുഎസ് - ഇസ്രയേൽ സഖ്യത്തെ എത്രകാലം വേണമെങ്കിലും പ്രതിരോധിക്കാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home