ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ ; പട്ടിണിക്കിട്ട് കൊന്നത് 100 കുഞ്ഞുങ്ങളെ

ഗാസ സിറ്റി
ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രയേൽ തുടരുന്നതിനിടെ ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവുംമൂലം കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 100 കവിഞ്ഞു. ഇസ്രയേൽ ഉപരോധത്തിൽ 100 കുഞ്ഞുങ്ങൾ ഉൾപ്പെടെ 217 പേരാണ് ഗാസയിൽ വിശന്നു മരിച്ചത്. ഉപരോധം ഭാഗികമായി നീക്കിയെങ്കിലും മരുന്നും ഭക്ഷണവുമില്ലാതെ പതിനായിരങ്ങൾ വലയുന്നു. പട്ടിണിയാൽ ശോഷിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്നു.
ഇസ്രയേൽ ആക്രമണത്തിൽ ഞായറാഴ്‌ച 39 പേർ കൊല്ലപ്പെട്ടു. ഇതിൽ 23 പേർ സഹായകേന്ദ്രങ്ങളിൽ ഭക്ഷണത്തിന് കാത്തുനിന്നവരാണ്. 2023 ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,430 ആയി. ഗാസയിലെ ക്ഷാമം ഗുരുതരമാണെന്നും നവജാത ശിശുക്കളടക്കം മരണത്തിന്റെ വക്കിലാണെന്നും യുഎൻ മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.
ഗാസാ സിറ്റി പൂര്‍ണമായി വരുതിയിലാക്കാനുള്ള പദ്ധതിക്കാണ് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ബന്ദികളുടെ കുടുംബങ്ങളിൽനിന്നടക്കം ഉയർന്ന എതിർപ്പ് അവഗണിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കം.









0 comments