'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍'; യുകെയെ പരിഹസിച്ച് നെതന്യാഹു

ടെൽ അവീവ് : യുണൈറ്റഡ് കിംങ്‍ഡമിനെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടനെന്ന് വിളിച്ച് പരിഹസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത മെലേഷ് ബ്ലിസ്റ്റർ ഹൈം എന്ന ഇസ്രയേലി പോഡ്കാസ്റ്റിലാണ് നെതന്യാഹുവിന്റെ പരാമർശം.
ബ്രിട്ടീഷ് മാധ്യമങ്ങൾ ഇസ്രയേൽ വിരുദ്ധ വാർത്തകൾ നൽകുന്നുവെന്നും നെതന്യാഹു വിമർശിച്ചു. ബ്രിട്ടീഷ് എഴുത്തുകാരനായ റാൻഡോൾഫ് ചർച്ചിലിനെക്കുറിച്ച് സംസാരിച്ച നെതന്യാഹു, 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ റാൻഡോൾഫ് ഇസ്രയേലിന് അനുകൂലമായി വാർത്ത നൽകിയെന്നും ഇന്ന് അങ്ങനെയൊരാളെ ബ്രിട്ടനിൽ കാണാൻ കഴിയില്ലെന്നും പറഞ്ഞു. ഇന്ന് ബ്രിട്ടനെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടനെന്ന് വിളിക്കാമെന്നും നെതന്യാഹു പറഞ്ഞു.
ആദ്യത്തെ ഇസ്ലാമിക ആണവായുധ രാജ്യമായി യു കെ മാറിയേക്കാമെന്ന ജെ ഡി വാൻസിന്റെ പരാമർശത്തെക്കുറിച്ചും നെതന്യാഹു പോഡ്കാസ്റ്റിൽ വിമര്‍ശിച്ചു. ഇറാനെ ആണവായുധം കൈവരിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.









0 comments