ad
Deshabhimani

എഐ മേഖലയും കയ്യടക്കാൻ മസ്ക്; 60 ബില്യൺ ഡോളറിന് കഴ്‌സർ ഏറ്റെടുത്തു

cursor ai
വെബ് ഡെസ്ക്

Published on Aug 14, 2026, 11:02 PM | 1 min read

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയും കയ്യടക്കാൻ കോഡിങ് സ്റ്റാർട്ടപ്പായ കഴ്‌സർ ഏറ്റെടുത്ത് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. 60 ബില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ പൂർത്തിയായത്. വെള്ളിയാവ്ച കരാർ പ്രാബല്യത്തിൽ വന്നു. എതിരാളികളായ ഓപ്പൺ എഐക്കും ആന്ത്രോപിക് പിബിസി എന്നിവയെ മറികടക്കുകയാണ് മസ്കിന്റെ ലക്ഷ്യം.


ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ സാങ്കേതിക ഏറ്റെടുക്കലുകളിൽ ഒന്നാണിത്. കോഡിങ് പോലുള്ള ലാഭകരമായ മേഖലകളിൽ നൂതനമായ എഐ ഉപകരണങ്ങൾ നിർമിക്കുന്നതിനും, സ്പേസ് എക്സിന്റെ എഐ സംരംഭമായ 'സ്പേസ് എക്സ്എഐ' യെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് നിർമായക നീക്കം.


2023ലാണ് കഴ്‌സറിന്റെ എഐ അസിസ്റ്റന്റ് ആരംഭിക്കുന്നത്. പ്രോഗ്രാമർമാരെ കൂടുതൽ കാര്യക്ഷമമായി കോഡ് എഴുതാനും ഡീബഗ് ചെയ്യാനും സഹായിക്കുന്നതിനാണ് എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്‌ബോട്ടിലേക്കുള്ള പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് കോഡുകൾ നൽകുക. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കിടയിൽ ചാറ്റ്ബോട്ട് അതിവേ​ഗം വളരുകയായിരുന്നു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home