ദേശീയ പതാകയെ അപമാനിച്ച് ബിജെപി നേതാവ്

താനൂർ : ദേശീയ പതാകയെ അപമാനിച്ച് ബിജെപി നേതാവ്. ഒഴൂർ പറപ്പാറപ്പുറത്തെ ബിജെപി പ്രാദേശിക നേതാവ് വലിയപറമ്പിൽ വാസുവാണ് ദേശീയ പതാകയെ അപമാനിച്ചത്. വാസുവിൻ്റെ ഉടമസ്ഥതയിലുള്ള മരപ്പണിയെടുക്കുന്ന ഷെഡിലാണ് പതാക ഉയർത്തി വച്ചിട്ടുള്ളത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രണ്ടുദിവസം മുമ്പേ പതാക കെട്ടിവെച്ച നിലയിലാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് സ്ഥാപനങ്ങളിൽ പതാക ഉയർത്തുവാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ചു കൊണ്ടാണ് ബിജെപി നേതാവ് ദേശീയ പതാകയെ അപമാനിച്ചത്.









0 comments