ad
Deshabhimani

ഇറാൻ സംഘര്‍ഷം

അറസ്റ്റിലായവ‍ര്‍ക്ക് വേഗത്തിൽ വധശിക്ഷയെന്ന് ജുഡീഷ്യൽ മേധാവി, കൊല്ലപ്പെട്ടവരുടെ സംഖ്യ 2570 കവിഞ്ഞു

iran protest
വെബ് ഡെസ്ക്

Published on Jan 14, 2026, 03:14 PM | 1 min read

ഇറാനിലെ പരമാധികാര ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് വേഗത്തിലുള്ള വിചാരണയും വധശിക്ഷയും നടപ്പിലാക്കുമെന്ന് ജുഡീഷ്യൽ മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി എജെയ്.ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പങ്കിട്ട വീഡിയോയിലൂടെയാണ് മുന്നറിയിപ്പ്.


പ്രതിഷേധകര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കിയാൽ"വളരെ ശക്തമായ നടപടിയെടുക്കുമെന്ന്"യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവ‍ര്‍ത്തിച്ചിരുന്നു.എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയാണെന്നും"ഇനി അടുത്ത ഘട്ടം പ്രവർത്തിക്കുമെന്നും"മുന്നറിയിപ്പും നൽകി. ഇത് അവഗണിച്ചാണ് ഇറാൻ ജുഡീഷ്യൽ മേധാവിയുടെ സ്റ്റേറ്റ് ടെലിവിഷനിലെ പ്രഖ്യാപനം.


അസാധാരണ സാഹചര്യം


പതിറ്റാണ്ടുകളായി കാണാത്ത വിധം ഉയര്‍ന്നതാണ് ഇറാനിലെ കലാപത്തിൽ മരിച്ചവരുടെ സംഖ്യ.യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി കണക്കുകൾ പ്രകാരം കുറഞ്ഞത് 2,571പേര്‍ മരിച്ചു. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നുള്ള അരാജകത്വത്തിന് ശേഷമുള്ള ഏറ്റവും കലുഷിതമായ സാഹചര്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.


വിദ്യാ‍ര്‍ഥികൾ രാജ്യം വിടുന്നു


ഇറാനിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അവശേഷിച്ചവരും രാജ്യം വിട്ടു തുടങ്ങിയിട്ടുണ്ട്. ഇറാനിയൻ സർവകലാശാലകൾ പരീക്ഷകൾ പുനഃക്രമീകരിച്ചതായും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് രാജ്യം വിടാൻ അനുമതി നൽകിയതായും അറിയിപ്പ് നൽകി.


കലാപകാരികളെ തുണച്ച് സ്റ്റാര്‍ലിങ്ക്


കലാപം പടരുന്നത് തടയാൻ രാജ്യത്ത് ടെലഫോൺ,ഇന്റര്‍നെറ്റ് സൗകര്യങ്ങൾ വിഛേദിച്ചിരിക്കയാണ്.എന്നാൽ ഇതിനിടെ സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക് ഇറാനിൽ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് രംഗത്തെത്തി. സൗജന്യ സേവനം ലഭിച്ചു തുടങ്ങിയതായി ആക്ടിവിസ്റ്റുകൾ ഓൺലൈൻ സന്ദേശങ്ങളിൽ സ്ഥിരീകരിച്ചു.


പിന്നിൽ വിദേശ രാജ്യങ്ങളെന്ന്


രാജ്യത്ത് വ്യാപകമായുള്ള അശാന്തിക്ക് പിന്നിൽ വിദേശ രാജ്യങ്ങളാണെന്നാണ് ഇറാനിയൻ അധികാരികൾ വിശദീകരിക്കുന്നത്. പ്രാദേശികമായി അശാന്തി വളർത്തുന്നതിൽ അവർ പങ്കാളികളാണെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പറഞ്ഞു. ഇറാന്റെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ശ്രദ്ധ രാജ്യത്തിന്റെ ദീർഘകാല ഭൗമരാഷ്ട്രീയ എതിരാളികളായ ഇസ്രായേലിലേക്കും അമേരിക്കയിലേക്കും തിരിച്ച് വെക്കുകയാണ്.


"തെരുവുകളിലെ ഓരോ ഇറാനിക്കും. അവരുടെ അരികിലൂടെ നടക്കുന്ന ഓരോ മൊസാദ് ഏജന്റിനും പുതുവത്സരാശംസകൾ" എന്ന മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ട്വീറ്റ് റീ ഷെയര്‍ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home