സമാധാനം അകലെ: ചർച്ചയിൽ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം സംബന്ധിച്ച അടുത്ത ചർച്ചയ്ക്കായി ഒരു തരത്തിലുമുള്ള അനുകൂല നിലപാടോ വിട്ടുവീഴ്ചയോ യുഎസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഉയർന്ന നിലയിൽ സമ്പുഷ്ടീകരിച്ച യുറോനിയം യുഎസിന് നൽകണമെന്നും ഒരു ആണവ സെെറ്റ് മാത്രമെ പ്രവർത്തിപ്പിക്കാവു എന്നതടക്കം അഞ്ച് നിർദേശങ്ങളാണ് ചർച്ചയ്ക്ക് മുന്നോടിയായി യുഎസ് ഇറാനെ അറിയിച്ചിരിക്കുന്നത്. ഫാഴ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28 ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളുടെ "25 ശതമാനം" പോലും വിദേശത്തേക്ക് വിട്ടുകൊടുക്കാനോ ഇറാന് വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനോ യുഎസ് വിസമ്മതിച്ചതായി ഫാർസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ ആരംഭിക്കുമ്പോൾ തന്നെ എല്ലാ മേഖലകളിലുമുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് യുഎസ് വ്യവസ്ഥ ചെയ്തിരുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും യുഎസ് ചെയ്യുന്നില്ല. എന്നാൽ യുദ്ധത്തിൽ തങ്ങൾ ലക്ഷ്യം വച്ചത് നടക്കാത്തതിന്റെ പേരിൽ വിട്ടുവീഴ്ചകൾ ലഭിക്കണമെന്നും യുഎസ് ആഗ്രഹിക്കുന്നു. ഈ ഒരവസ്ഥയിൽ ചർച്ച തടസത്തിലേക്കാണ് പോകുന്നത്.
ലെബനനിലെ ഇസ്രായേലിന്റെ പ്രചാരണം ഉൾപ്പെടെ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണമെന്നും ഏപ്രിൽ 13 മുതൽ ഇറാനിയൻ തുറമുഖങ്ങളിൽ നിലവിലുള്ള യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇറാൻ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും ദീർഘകാലമായി നിലനിൽക്കുന്ന യുഎസ് ഉപരോധങ്ങൾ മൂലം വിദേശത്ത് മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ ലഭ്യമാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി കഴിഞ്ഞ ആഴ്ച നടന്ന പത്രസമ്മേളനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെതിരെ ഇറാൻ സായുധ സേന വക്താവ് അബോൾഫാസൽ ഷെകാർച്ചി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പും നൽകി.
ഭീഷണിയുടെ അടിസ്ഥാനത്തിൽ അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കുകയാണെങ്കിൽ രാജ്യത്തെ സ്രോതസുകളും സേനയും അഭൂതപൂർവമായ പ്രതിരോധത്തേയും ശക്തിയേയും പ്രക്ഷുബ്ധതയേയും നേരിടേണ്ടിവരുമെന്നും അബോൾ ഫാസൽ വ്യക്തമാക്കി










0 comments