ad
Deshabhimani

ഇറാന്റെ നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന്‌ യുഎസ്‌:

ഉപരോധം പിൻവലിക്കാതെ ഹോർമുസ്‌ തുറക്കില്ല: ഇറാൻ

ormus 2.
വെബ് ഡെസ്ക്

Published on Sep 28, 2026, 12:30 AM | 1 min read

തെഹ്‌റാൻ : അമേരിക്ക ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക്‌ അടഞ്ഞുകിടക്കുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാൻ. തങ്ങൾ വിജയം നേടിയിട്ടുണ്ട്, ഈ വിജയം ഉറപ്പിച്ചു നിർത്തണം. കനത്ത പ്രഹരമേറ്റ ശത്രു, ഇനിയും ശക്തമായ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്ന്‌ ഇറാൻ സംയുക്ത സൈനിക മേധാവി ജനറൽ അമീർ ഹതാമി പറഞ്ഞു. ഹോർമുസ്‌ തുറക്കുന്നതിനായി മുന്നോട്ടുവച്ച ഏഴു ദിവസത്തെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

വ്യവസ്ഥകളിൽനിന്ന് പിന്നോട്ടില്ലെന്നും പറഞ്ഞു. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ഓരോ ഘട്ട ചർച്ചകൾക്ക് ശേഷവും കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളുമാണ് അമേരിക്ക നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ അമേരിക്ക കടുത്ത പ്രതിസന്ധിയിലാണെന്നും വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ശക്തമായി നേരിടുമെന്നും ഇറാൻ ആർമി വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ ചാരപ്രവർത്തനം നടത്തുകയായിരുന്ന റെമസ് 600 എന്ന അത്യാധുനിക അമേരിക്കൻ അ ഇറാൻ ഇസ്ലാമിക്‌ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തതായി ഇറാൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ദക്ഷിണ തുറമുഖങ്ങൾ അമേരിക്കൻ നാവിക ഉപരോധത്തിലായതോടെ എണ്ണ കയറ്റുമതിക്കും അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനും വടക്കൻ തീരത്തുള്ള കാസ്‌പിയൻ കടൽ വഴി ഇറാൻ ബദൽ മാർഗങ്ങൾ തേടുകയാണ്.

എന്നാൽ ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഉപരോധം കാരണം വരുമാനം നിലച്ചതിനാലും യുദ്ധത്തിൽ ഇറാൻ കനത്ത തോൽവി നേരിടുന്നതിനാലുമാണ് അവർ ഇത്തരം വാഗ്ദാനങ്ങളുമായി വരുന്നതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിലൂടെ റെക്കോർഡ് അളവിൽ എണ്ണ കൊണ്ടുപോയതായും ട്രംപ് അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home