ഇറാൻ–യുഎഇ നയതന്ത്രം; ബ്രിക്സ് വേദിയിൽ നിർണായക കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദാബി കിരീടാവകാശിയും | Photo from
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദാബി കിരീടാവകാശി യ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഇടവേളയിലാണ് കൂടിക്കാഴ്ച നടന്നത്.
അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന കടന്നാക്രമണങ്ങളും, യുഎഇ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്ക് അയവുവരുത്താനും പരസ്പര സഹകരണം മെച്ചപ്പെടുത്താനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
ന്യൂഡൽഹി പ്രഖ്യാപനത്തിൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇറാനും യുഎഇയും കടുത്ത നിലപാടുകളാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. ഉഭയകക്ഷി ചർച്ചകൾക്കൊടുവിൽ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ അയവുവരുത്തുകയും ഡൽഹി പ്രഖ്യാപനത്തിൽ സമവായത്തിൽ എത്തുകയും ചെയ്തതായാണ് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യുഎഇ പ്രസിഡന്റിന് പകരം അദ്ദേഹത്തിന്റെ മകനായ അബുദാബി കിരീടാവകാശിയാണ് ബ്രിക്സ് ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.









0 comments