ad
Deshabhimani

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് പൂവത്തൂർ സ്വദേശി

ravi 64 died
വെബ് ഡെസ്ക്

Published on Sep 13, 2026, 07:43 AM | 1 min read

അന്തിക്കാട്: മുറ്റിച്ചൂർ കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുവത്തൂർ കിഴക്കേപ്പുരയ്ക്കൽ രവി (64) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് രവിയെ കാണാതായത്.


മുറ്റിച്ചൂർ കൊട്ടാരപറമ്പിന് സമീപം കനോലി കനാലിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസും നാട്ടികയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.


പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകൾക്കൊടുവിലാണ് മൃതദേഹം രവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.


കാർപ്പന്ററായിരുന്നു. ഭാര്യ രമണി. മക്കൾ: രമ്യ, സൗമ്യ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home