മിസൈലുകളുടെ ദൂരപരിധി കൂട്ടാനൊരുങ്ങി ഇറാൻ

തെഹ്റാൻ : മിസൈലുകളുടെ ദൂരപരിധി കൂട്ടാനൊരുങ്ങി ഇറാൻ. യുഎസ് സൈനിക താവളങ്ങളുടെ ദൂരം കണക്കാക്കിയാണ് മിസൈലുകളുടെ ദൂരപരിധി കൂട്ടാൻ തീരുമാനിച്ചത്. യുദ്ധകാലത്തെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുവെന്നും ദൂരപരിധി കൂട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ഇറാൻ സൈനിക വക്തവ് പറഞ്ഞു.
ഇറാനിലെ മിസൈൽ ശേഖരത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള ബാല്ലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ തുടങ്ങിയവ തെഹ്‌റാന്റെ പക്കൽ ഇതിനകം തന്നെയുണ്ട്.
അതേസമയം, യുഎസ് - ഇറാൻ യുദ്ധം സൈനികമായി പരിഹാരിക്കാനാവില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇനിയും സൈനിക നടപടികൾക്കാണ് യുഎസ് തുനിയുന്നതെങ്കിൽ അതിനെക്കാൾ കരുത്തോടെ തിരിച്ചടിക്കുമെന്നും ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്നും അരാഗ്ചി പറഞ്ഞു.








0 comments