ad
Deshabhimani

അവകാശങ്ങള്‍ അംഗീകരിച്ചാല്‍ നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും തയ്യാറാണെന്ന് ഇറാന്‍

iran
വെബ് ഡെസ്ക്

Published on Aug 28, 2026, 08:18 PM | 1 min read

തെഹ്റാൻ : നയതന്ത്ര ചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും സന്നദ്ധരാണെന്ന് വ്യക്തമാക്കി ഇറാൻ. രാജ്യത്തിന് മേൽ സമ്മർദ്ദം ചെലുത്തി കാര്യം നേടാമെന്ന ഉദ്ദേശം നടക്കില്ലെന്നും അമേരിക്കൻ ഭരണകൂടം തങ്ങളുടെ സമീപനം മാറ്റിയാൽ ചർച്ചകൾ പുനരാരംഭിക്കുകയെന്നത് അസാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.


ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. യുഎസ് വിശ്വാസ്യത ഉറപ്പാക്കണം. പരസ്പരം ബഹുമാനിക്കാനും ഇറാന്റെ അവകാശങ്ങളെ അം​ഗീകരിക്കാനും തയ്യാറാകണം, അരാ​ഗ്ചി എക്സിൽ കുറിച്ചു. അതേസമയം, ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home