ഹൊർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞ് ഇറാൻ; ഒരു കപ്പലിന് നേരെ ആക്രമണം

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: ഹൊർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) അറിയിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണത്തിനായി അമേരിക്കയും ഇാനും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയാണ് പുതിയ സംഭവം.
അമേരിക്കയുടെ പ്രകോപനത്താൽ ഹൊർമുസ് കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള മൈൻ പതിച്ച പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകളാണ് തടഞ്ഞതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു കപ്പലിൽ സ്ഫോടനം നടന്ന് തീപിടിച്ചതിനെ തുടർന്ന് മറ്റ് രണ്ട് കപ്പലുകളും തിരികെ പോവുകയായിരുന്നു.
ഹൊർമുസ് കടലിടുക്ക് പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും, ഇറാന്റെ അനുമതിയില്ലാതെ ഇതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും സമാനമായ അനുഭവം നേരിടേണ്ടിവരുമെന്നും റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
കപ്പലുകൾ തടഞ്ഞത് എപ്പോഴാണെന്നതിന്റെ കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സുരക്ഷിത പാതയ്ക്കായി കപ്പലുകൾ ഇറാന്റെ സ്വന്തം ജലപാതകൾ ഉപയോഗപ്പെടുത്താനും തുക നൽകാനും നിർബന്ധിതമാക്കുന്നതിന്റെ ഭാഗമായാണ് സമീപ ആഴ്ചകളിൽ ഇത്തരം നടപടികൾ ഇറാൻ ശക്തമാക്കിയിരിക്കുന്നത്.









0 comments