print edition ഹോർമുസിൽ ഇറാൻ–ഒമാൻ ധാരണ; പ്രഖ്യാപനം ഉടൻ

തെഹ്‌റാൻ/ മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ കാര്യത്തിൽ ഇറാനും ഒമാനും ധാരണയിലെത്തി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഈ കരാറിൽ പ്രധാനമാണ്.
യുഎസ് തടസ്സങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ ഒമാനുമായുള്ള സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കുമെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് അറിയിച്ചു. ചർച്ചകളുടെ ഭാഗമായി ഇറാനിലെ ചില വ്യോമയാന സ്ഥാപനങ്ങൾക്കുമേലുള്ള ഉപരോധങ്ങളിൽ യുഎസ് അയവു വരുത്തിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, യമനിൽ ഹൂതികളുടെ ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മധ്യ, കിഴക്കൻ യെമനിലുണ്ടായ ആക്രമണത്തിൽ അമ്പതിലധികം പേർക്ക് പരിക്കേറ്റു. മാർബ്, ഹളർമൗത്ത് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്‌ബുള്ളയുടെ പ്രത്യാക്രമണത്തിൽ, രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.










0 comments