ad
Deshabhimani

കുവൈത്തിലെ എണ്ണ, ജലം, ഊർജ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക്

kuwait oil firm attack_ iran
വെബ് ഡെസ്ക്

Published on Jul 18, 2026, 05:27 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ സുപ്രധാന എണ്ണ കേന്ദ്രത്തിൽ ഇറാൻ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. എണ്ണ കേന്ദ്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തീയണയ്ക്കാൻ ശ്രമിക്കവേ നിരവധി കുവൈത്ത് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.


പരിക്കേറ്റവർ ചികിത്സയിലാണ്. എണ്ണ കേന്ദ്രം പൂർണമായും ഒഴിപ്പിച്ചു. രാജ്യത്തിനെതിരായ ഹീനമായ ആക്രമണമാണിതെന്ന് കുവൈത്ത് പ്രതികരിച്ചു. മറ്റൊരു വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ വ്യോമാതിർത്തിയിലെത്തിയ നാല് ഡ്രോണുകൾ വെടിവച്ചിട്ടതായി ജോർദാൻ പറഞ്ഞു. ജോർദാനിലെ അൽ-അസ്രാഖിലുള്ള യുഎസ് വ്യോമ താവളത്തിലെ യുദ്ധവിമാന ഷെൽട്ടറുകളിലും റാമ്പിലും ഇറാന്റെ ഐആർജിസി മിസൈൽ ആക്രമണം നടത്തിയിരുന്നു.


ലെബനനിൽ ആക്രമണം തുടരുകയാണ്. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്, അമേരിക്കൻ പൗരന്മാരോട് ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രകൾ ആവശ്യമെങ്കിൽ മാത്രം തെരഞ്ഞെടുക്കാനും ബെയ്‌റൂട്ടിലെ യുഎസ് എംബസി നിർദ്ദേശിച്ചു. ഇറാൻ ആക്രമണങ്ങൾക്ക് ശേഷം ബഹ്റൈനിൽ അഞ്ച് തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home