പ്രതീക്ഷ കൈവിട്ട് കുടുംബം: സുദിക്ഷ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ന്യൂയോര്‍ക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒഴിവുദിനങ്ങൾ ആഘോഷിക്കുന്നതിനിടെ കടൽ തീരത്ത് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കോണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സുദിക്ഷയെ കാണാതായത്. ഇപ്പോഴും വിവരം ഒന്നുമില്ല. കടലിലും തീരത്തും പരിശോധന നടത്തി. എങ്കിലും കണ്ടെത്താനായില്ല.
മാർച്ച് 13 ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയിൽ പങ്കെടുത്തിരുന്നു. 4.15-ഓടെ ഇവര്‍ ബീച്ചിലേക്ക് പോയി. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തി. പക്ഷെ കൂട്ടത്തിൽ സുദിക്ഷ ഉണ്ടായിരുന്നില്ല എന്നാണ് കേസ്.
സുദിക്ഷയുടെ മാതാപതാക്കളായ സുബ്ബ റായിഡു, ശ്രീദേവി കോണങ്കി എന്നിവർ മകളെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ പോലീസിന് കത്തയച്ചിരിക്കയാണ്.
അവസാനം കണ്ടത് സുഹൃത്ത്
അവധിക്കാലം ആഘോഷിക്കുന്നതിനാണ് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല വിദ്യാർഥി 20 കാരിയായ സുദിക്ഷ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്.
24-കാരനായ അയോവ സ്വദേശി ജോഷ്വ സ്റ്റീവ് റൈബ് എന്ന യുവാവിനൊപ്പമാണ് സുദിക്ഷ തീരത്തേക്ക് പോയത്. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതായും റൈബ് പറഞ്ഞു. ബോധം പോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും തീരത്തുകൂടെ നടക്കുന്നത് കണ്ടെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.
സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബിക്കിനിക്കു മുകളില്‍ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിനു സമീപത്തുനിന്ന് ലഭിച്ചത്.
കൂട്ടൂകാർക്കൊപ്പം ഹോട്ടൽ ലോഞ്ചിൽ നടക്കുന്ന ഒരു ചിത്രവും പുറത്ത് വന്നിട്ടുണ്ട്.










0 comments