ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്താന്‍ അമേരിക്ക

photo credit: X
വാഷിങ്‌ടൺ: വീണ്ടുമൊരു ഇന്ത്യൻ ഗവേഷകവിദ്യാർഥിയെ നാടുകടത്താൻ ഒരുങ്ങി അമേരിക്ക. രാജ്യത്തിന്റെ ഇസ്രയേൽ നയത്തെ എതിർത്തെന്ന് ആരോപിച്ചാണ് ജോർജ്‌ടൗൺ സർവകലാശാലയിലെ പോസ്‌റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയെ പുറത്താക്കുന്നത്. തിങ്കൾ രാത്രി വെർജീനിയയിലെ വസതിക്ക് മുന്നിൽനിന്ന് മുഖംമൂടി ധരിച്ച ഏജന്റുമാർ സൂരിയെ പിടികൂടി. ഇമിഗ്രേഷൻ അധികൃതരുടെ കസ്‌റ്റഡിയിലായ ഇദ്ദേഹം നിലവിൽ അലക്സാണ്ട്രിയയിലെ തടങ്കൽപ്പാളയത്തിലാണ്.
സൂരിയുടെ ജീവിതപങ്കാളി പലസ്തീൻ വംശജയായ അമേരിക്കൻ പൗരയാണ്.
സൂരി സമൂഹമാധ്യമങ്ങളിലൂടെ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നും ജൂതവിരുദ്ധ പോസ്‌റ്റുകൾ പങ്കുവച്ചെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്‌മെന്റ് ആരോപിക്കുന്നു.
ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശവിദ്യാർഥികളെ തേടിപ്പിടിച്ച് പുറത്താക്കുകയാണ് ട്രംപ്. കൊളംബിയ സർവകലാശാലയിലെ മഹ്‌മൂദ് ഖാലിലിനെ അറസ്‌റ്റ് ചെയ്തിരുന്നു. ഇന്ത്യൻ വംശജയായ രഞ്ജനി ശ്രീനിവാസൻ അടുത്തിടെയാണ് രാജ്യംവിട്ടത്.








0 comments