print edition ധാക്കയില്‍ ഇന്ത്യൻ ഹൈക്കമീഷനിലേക്ക് മാർച്ച്

ധാക്ക
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. രാജ്യത്തുനിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. പ്രക്ഷോഭകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ധാക്ക സർവകലാശാല സെൻട്രൽ സ്റ്റുഡന്റ്സ് യൂണിയൻ നേതൃത്വത്തിലായിരുന്നു മാർച്ചെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യാവിരുദ്ധ മുദ്രാാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങിയതായി റിപ്പോർട്ടുണ്ട്.
ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർടി (എൻസിപി) നേതാവ് ഹസ്‌നത്ത് അബ്ദുള്ള നടത്തിയ പ്രകോപനപരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയെ ഇന്ത്യ അപലപിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ വിദേശ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമീഷണർ റിയാസ് ഹമീദുള്ളയെ വിളിപ്പിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.










0 comments