ad
Deshabhimani

ടെക്സസിൽ വെടിവയ്പ്; ഇന്ത്യൻ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

gunshot

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 03, 2026, 10:45 AM | 1 min read

ഹൂസ്റ്റൺ : യുഎസിലെ ഓസ്റ്റിനിൽ ബാറിന് പുറത്ത് നടന്ന വെടിവയ്പ്പിൽ ഇന്ത്യൻ- അമേരിക്കൻ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. പലരും വിദ്യാർഥികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. തീവ്രവാദ ആക്രമണമാണോ നടന്നതെന്നതിൽ സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലാണ് തോക്കുധാരിയുടെ ആക്രമണമുണ്ടായത്. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയുമായ സവിത ഷാൻ ആണ് വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജ. സെനഗലിൽ നിന്നുള്ള എൻ‌ഡിയാഗ ഡിയാഗ്നെ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വെടിവയ്പിന് പിന്നാലെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി.


ബുഫോർഡിലെ ബാക്ക്‌യാർഡ് ബിയർ ഗാർഡനിൽ പുലർച്ചെ 1:59ഓടെയാണ് വെടിവയ്പ്പ് നടന്നത്. എസ്‌യുവിയിൽ എത്തിയ പ്രതി വാഹനത്തിനുള്ളിൽ നിന്ന് വെടിയുതിർത്തതിനു ശേഷം പുറത്തേക്ക് ഇറങ്ങി തെരുവിലുണ്ടായിരുന്നവർ‌ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനു പിന്നാലെ ടെക്സസ് സർവകലാശാലയിലടക്കം സുരക്ഷ ശക്തമാക്കി. സമ​ഗ്രമായ അന്വേഷണം വേണമെന്ന് ഓസ്റ്റിനിലെ ഇന്ത്യൻ- അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home