ad
Deshabhimani

ഹൂസ്റ്റണിൽ വെടിവെപ്പ്, ഇന്ത്യൻ വംശജയായ വിദ്യാര്‍ഥിനി ഉൾപ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

houston mass shooting
വെബ് ഡെസ്ക്

Published on Mar 03, 2026, 02:41 PM | 1 min read

ടെക്സസ്: ഹൂസ്റ്റൺ നഗരത്തിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജയായ വിദ്യാ‍ര്‍ഥിനി ഉൾപ്പെടെ നാല് പേര്‍കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലെ തിരക്കേറിയ വിനോദമേഖലയിലാണ് വെടിവെപ്പ്. ഹൂസ്റ്റൺസ്വദേശിയും ടെക്സസ് സർവകലാശാലയിലെ അവസാനവർഷ വിദ്യാർത്ഥിനിയുമായ സവിത ഷാൻഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്.


സെനഗൽ സ്വദേശിയും അമേരിക്കൻ പൗരനുമായ53കാരൻ എൻഡിയാഗ ഡിയാഗ്നെ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ പോലീസ് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രാത്രി 1:59ഓടെ ബുഫോർഡ്സ് ബാക്യാർഡ് ബിയർ ഗാർഡനിലാണ് സംഭവം. പ്രതി ആദ്യം എസ്യുവിയിൽ നിന്ന് പുറത്തേക്ക് വെടിവെക്കുകയും പിന്നീട് റൈഫിളുമായി വാഹനത്തിൽ നിന്ന് ഇറങ്ങുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.


പതിനാലുപേർക്ക് പരിക്കേറ്റു. ഇവരിൽ പലരും വിദ്യാർത്ഥികളാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.സവിത ഷാനും19കാരനായ റൈഡർ ഹാരിംഗ്ടണും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.


സവിത ബിരുദംപൂര്‍ത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദാരുണ സംഭവം. മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലും ഇക്കണോമിക്സിലും ഡ്യുവൽ ഡിഗ്രി പൂർത്തിയാക്കുകയായിരുന്നു അവർ. മികച്ച വിദ്യാർത്ഥി നേതാവായിരുന്നുവെന്ന് സർവകലാശാല അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ടെക്സസ് സർവകലാശാലാ കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്പൂര്‍ത്തിയായിരുന്നു.


ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിനും ഇറാന്റെ പ്രത്യാക്രമണത്തിനും പിന്നാലെ രാജ്യത്തുടനീളം സുരക്ഷാ ആശങ്കകൾ ഉയർന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ വസതിയിൽനിന്നും ഇറാൻ പതാകയും എഴുത്തുകളും കണ്ടെടുത്തതായി അന്വേഷകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home