ചാരകേസിൽ വിദേശനയ വിദഗ്ധൻ ആഷ്‌ലി ടെല്ലിസിന് ജാമ്യം

വാഷിങ്ടൺ: രഹസ്യമായ സർക്കാർ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ വംശജനായ വിദേശനയ വിദഗ്ധൻ ആഷ്‌ലി ടെല്ലിസിന് ജാമ്യം. വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് വിചാരണയ്ക്ക് മുന്നോടിയായി ജാമ്യം അനുവദിച്ചത്. ഇതു പ്രകാരം വീട്ടുതടങ്കലിൽ കഴിയുകയായിരിക്കും ചെയ്യുക.
ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചതായുള്ള കേസിലായിരുന്നു അറസ്റ്റ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആഷ്‌ലി ജെ ടെല്ലിസ് ഇന്ത്യ യു എസ് ആണവ കാരാറിലേക്ക് നയിച്ച രാഷ്ട്ര തന്ത്രജ്ഞരിൽ പ്രധാനിയായിരുന്നു. ഒക്ടോബർ 15 ന് എഫ് ബി ഐ റെയിഡിന് പിന്നാലെയായിരുന്നു നടപടി.
ഇന്ത്യയിലേക്കുള്ള യു എസ് അംബാസഡറായി ടെല്ലിസിനെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. യു എസിലെ തന്നെ ഒന്നിലധികം ഭരണകൂടങ്ങൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം യുഎസ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്.
Related News
വാഷിംഗ്ടണിന്റെ വിദേശനയ സ്ഥാപനത്തിലെ ആദരണീയനായ ശബ്ദമായ ടെല്ലിസ് നിലവിൽ കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിൽ സീനിയർ ഫെലോ ആണ്, അന്താരാഷ്ട്ര സുരക്ഷ, പ്രതിരോധം, ഏഷ്യൻ തന്ത്രപരമായ വിഷയങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ അദ്ദേഹം മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ശമ്പളമില്ലാത്ത ഉപദേഷ്ടാവായി തുടർന്നു.









0 comments