"ഞാൻ അല്പം അസ്വസ്ഥനായിരുന്നു"; നെതന്യാഹുവിനെ "ഭ്രാന്തൻ" എന്ന് വിളിച്ചതായി സമ്മതിച്ച് ട്രംപ്

ബെന്യാമിൻ നെതന്യാഹുവിനൊപ്പം ഡോണാൾഡ് ട്രംപ്
വാഷിങ്‌ടൺ ഡി സി: ലെബനനിലെ ഇസ്രായേലിന്റെ ആക്രമണം ശക്തമാക്കിയതുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോൺ സംഭാഷണത്തിനിടയിൽ താൻ "ഭ്രാന്തൻ' എന്ന് വിശേഷിപ്പിച്ചതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മാധ്യമ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നെതന്യാഹുവുമായുള്ള തന്റെ വ്യക്തിബന്ധം ഇപ്പോഴും ശക്തമാണെന്നും ട്രംപ് പറഞ്ഞു.
"ഞാൻ അങ്ങനെ പറഞ്ഞു, എനിക്ക് ദേഷ്യമായിരുന്നു എന്ന് ഞാൻ പറയില്ല. ലെബനനുമായി അദ്ദേഹം നിരന്തരം യുദ്ധം ചെയ്യുന്നതിൽ ഞാൻ അല്പം അസ്വസ്ഥനായിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ പറഞ്ഞു, 'ബിബി, നമുക്കിത് നിർത്തണം. നമുക്കിത് അവസാനിപ്പിക്കേണ്ടതുണ്ട്."- ട്രംപ് പറഞ്ഞു.
ഒക്ടോബർ വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ അതിനുമുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
നെതന്യാഹുവും ഈ സംഭാഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണം ഉടനടി നിർത്തിയില്ലെങ്കിൽ ബെയ്റൂട്ടിലെ ലക്ഷ്യസ്ഥാനങ്ങളെ ഇസ്രയേൽ ആക്രമിക്കുമെന്ന് താൻ ട്രംപിനോട് പറഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.











0 comments