കൊടും നാശം വിതച്ച് 'മെലിസ്സ'; ഇതുവരെ നഷ്ടപ്പെട്ടത് 30 ജീവനുകൾ; 18 പേരെ കാണാന്മാനില്ല

ജമൈക്ക: ജമൈക്കയിൽ കരതൊട്ട മെലിസ കൊടുങ്കാറ്റിൽ ഇതിനോടകം 30 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. 18 പേരെ കാണാന്മാനില്ലെന്നും റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 185 മൈൽ വരെ വേഗത്തിലാണ് കാറ്റുവീശിയത്.
കനത്ത കാറ്റിൽ കെട്ടിടങ്ങൾ തകരുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. കൂടാതെ ശക്തമായ മഴയെ തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി ജമൈക്കൻ പ്രധാനമന്ത്രി മുൻപ്
അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.
ക്യൂബയിലും മറ്റ് സമീപ ദ്വീപുകളിലും നാശനഷ്ടങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായം തേടുന്നുണ്ടെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ജമൈക്കൻ സർക്കാർ അഭ്യർത്ഥിച്ചു.










0 comments