Deshabhimani

യമൻ സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് ഹൂതി ആക്രമണം ; അഞ്ച് പേർ കൊല്ലപ്പെട്ടു

yemen.png
വെബ് ഡെസ്ക്

Published on Oct 16, 2026, 06:37 AM | 1 min read

ഏഡൻ: യെമനിൽ ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് മിസൈലുകളാണ് അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ തൊടുത്തുവിട്ടതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി പറഞ്ഞു.


പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് യമൻ സർക്കാർ അറിയിച്ചു. കൊട്ടാരത്തിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തെ യമൻ പ്രധാനമന്ത്രി ഷായ അൽ-സിന്ദാനി ശക്തമായി അപലപിച്ചു. ഭീരുത്വപരമായ പ്രവൃത്തിയാണെന്നും സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന ഹൂതികളുടെ രീതിയാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home