ദമ്മാം നവോദയ ചികിത്സാ സഹായം കൈമാറി

ദമ്മാം: നവോദയ സാംസ്കാരിക വേദി അംഗം നാഗലശേരി സ്വദേശി സെയ്ദ് മുഹമ്മദിന്റെ ചികിത്സക്കായി ഹഫൂഫിലെ നവോദയ പ്രവർത്തകർ സമാഹരിച്ച തുക കൈമാറി. കടുത്ത പ്രമേഹത്തെ തുടർന്ന് നാട്ടിലേക്ക് തിരിക്കുകയും കാൽവിരലുകൾ മുറിച്ചുമാറ്റിയശേഷം ചികിത്സയിൽ തുടരുകയുമാണ് സെയ്ദ് മുഹമ്മദ്. സിപിഐ എം തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, കേരള പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദിനി മോഹനൻ എന്നിവർ ചേർന്ന് സഹായം കൈമാറി.
പ്രവാസിസംഘം ഏരിയ സെക്രട്ടറി എം ബാവക്കുട്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഷ്റഫ്, നവോദയ മുൻ രക്ഷാധികാരി മോഹനൻ വെള്ളിനേഴി, മുൻ കേന്ദ്ര കമ്മിറ്റി അംഗം ദേവൻ പട്ടാമ്പി എന്നിവർ സംസാരിച്ചു. പ്രവാസിസംഘം നാഗലശേരി മേഖല സെക്രട്ടറി രവി കുന്നത്ത്, ഏരിയ കമ്മിറ്റിയംഗം ടി ലക്ഷ-്മണൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി പി രാജൻ, പി ഹൈദർ എന്നിവർ പങ്കെടുത്തു.









0 comments